Sunday, May 5, 2024
spot_img

ഗോവ ഗവർണറുടെ ഹെറിട്ടേജ് യാത്രയ്ക്ക് തുടക്കമായി; ഗോവയിലെ 41 പൈതൃക വൃക്ഷങ്ങൾ സന്ദർശിച്ച് പുസ്തകം പുറത്തിറക്കും

ഗോവ : ഗോവയിലെ മുഴുവൻ ഗ്രാമങ്ങളും സന്ദർശിച്ച വിജയകരമായ ദൗത്യത്തിന് ശേഷം ഗോവൻ ഗവർണർ പി എസ് ശ്രീധരൻപിള്ള ഗോവ ഹെറിട്ടേജ് യാത്രയ്ക്ക് ഇന്ന് തുടക്കമായി. ഗൗഡ സാരസ്വത മഠമായ സൗത്ത് ഗോവയിലെ പർത്തഗൽ മഠത്തിലെ മൂന്ന് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ആയിരത്തോളം വർഷം പഴക്കമുള്ള ആൽ വൃക്ഷത്തിന് മുന്നിൽ വൃക്ഷരാജ പൂജ നടത്തിക്കൊണ്ടായിരുന്നു പൈതൃകയാത്രയ്ക്ക് സമാരംഭം കുറിച്ചത്.

ഗോവയിലെ 41 പൈതൃക വൃക്ഷങ്ങൾ സന്ദർശിക്കുകയും അവയെക്കുറിച്ച് രാജ്ഭവന്റെ മേൽനോട്ടത്തിൽ പുസ്തകം പ്രസിദ്ധീകരിക്കുകയുമാണ് യാത്രയുടെ ലക്ഷ്യം.

മഹാവൃക്ഷങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ മനുഷ്യർക്ക് സേവനം ചെയ്യുന്ന കർമ്മമാണ് നിർവഹിക്കുന്നതെന്ന് വൃക്ഷ പൂജയും യാത്രയുടെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് പർത്തഗൽ മഠാധിപതി സ്വാമി വിദ്യാദീശ്വ തീത്ഥ ശ്രീപദ് വഡേർ പറഞ്ഞു .ചടങ്ങിൽ ഗവർണർ ശ്രീ പി എസ് ശ്രീധരൻപിള്ള, ഗോവ നിയമസഭ സ്പീക്കർ ശ്രീ രമേശ് താവഡ്കർ എന്നിവർ സംസാരിച്ചു.ഗോവൻ പൈതൃകവും ചരിത്രം ഉൾക്കൊള്ളുന്ന 5 പുസ്തകങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ രാജ് ഭവൻ തീരുമാനിച്ചിട്ടുണ്ട്. 5 പുസ്തകങ്ങളും രചിക്കുക ഗവർണർ തന്നെയാണ്. പുസ്തകങ്ങളുടെ പേരുകൾ പുറത്തു വിട്ടിട്ടുണ്ട് .

  1. ഹെറിട്ടേജ് ട്രീ
  2. ഐലൻഡ് ഓഫ് ഗോവ
  3. ഗോവയിലെ ഹിന്ദു ക്ഷേത്രങ്ങൾ
  4. പൗരാണിക ക്രിസ്ത്യൻ ദേവാലയങ്ങൾ
  5. മെഡിക്കൽ ടൂറിസം

Related Articles

Latest Articles