Sunday, September 20, 2026

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട ; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോ സ്വർണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : കരിപ്പൂരിൽ ഒരു കിലോ സ്വർണം പോലീസ് പിടികൂടി. മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് അറസ്റ്റിലായത്. മിശ്രിത രൂപത്തിലുള്ള 4 സ്വർണ ക്യാപ്‌സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാൾ. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നാണ് ബഷീർ കരിപ്പൂരിൽ എത്തിയത്.

കസ്റ്റംസ് പരിശോധന പൂർത്തിയാക്കി ഇയാൾ വിമാനത്താവളത്തിന് പുറത്ത് ഇറങ്ങിയിരുന്നു. പിന്നാലെ ബഷീറിനെ പോലീസ് പിടികൂടുകയായിരുന്നു. കരിപ്പൂരിൽ തുടർച്ചയായി പോലീസ് പിടിക്കുന്ന അറുപതാമത്തെ കേസാണിത്.

Related Articles

Latest Articles