വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവയ്ക്കുകയും പകരം വിലകൂടിയ മരുന്നുകൾ നൽകുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യ മന്ത്രി നിർദേശം നൽകി.
ഭക്ഷ്യസുരക്ഷാ നടപടിയുടെ ഭാഗമായി ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് മെഡിക്കൽ സ്റ്റോറുകൾ വില കൂടിയ ടൈഫോയ്ഡ് മരുന്നുകൾ നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി ഉണ്ടായത്.
ടൈഫോയ്ഡിനുള്ള വാക്സിൻ സർക്കാർ ആശുപത്രികളിൽ ഇല്ലാത്തതുകൊണ്ട് പുറത്തുനിന്ന് വാങ്ങുന്ന മരുന്നാണ് കുത്തിവെക്കുന്നത്. വലിയ വില കൊടുത്ത് മരുന്ന് വാങ്ങുന്ന സാഹചര്യം ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് ആരോഗ്യ മന്ത്രിയുടെ നടപടി.

