Thursday, May 9, 2024
spot_img

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; മാറ്റമില്ലാതെ വെള്ളി; ഇന്നത്തെ വിപണി നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവില ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37400 രൂപയായി കുറഞ്ഞു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 35 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4675 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 3865 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Related Articles

Latest Articles