Saturday, April 27, 2024
spot_img

ഇമ്രാൻ ഖാന് ഇത് തിരിച്ചടികളുടെ കാലം ;ആസാദി മാർച്ചിന്റെ തത്സമയ കവറേജ് ചെയ്യുന്നതിൽ നിന്ന് ടിവി ചാനലുകളെ വിലക്കി പിഇഎംആർഎ; ക്രമസമാധാനം തകർന്നാൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി സർക്കാർ

പാകിസ്ഥാൻ : മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇത് തിരിച്ചടികളുടെ നാളുകൾ . പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയിൽ നിന്നുമാണ് ഇമ്രാൻ ഖാൻ ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇമ്രാൻ ഖാന്റെ ആസാദി മാർച്ചിന്റെ തത്സമയ കവറേജ് ചെയ്യുന്നതിൽ നിന്ന് ടിവി ചാനലുകളെ പിഇഎംആർഎ വിലക്കി. ഇമ്രാന്റെ ആസാദി മാർച്ച് തത്സമയം സംപ്രേക്ഷണം ചെയ്യില്ല. ഇത് സംബന്ധിച്ച് ഒരു പ്രസ് നോട്ട് പുറത്തിറക്കിയിട്ടുണ്ട്.

നേരത്തെ ഇമ്രാൻ ഖാന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൻ തിരിച്ചടി നൽകിയിരുന്നു. നേരത്തെ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇമ്രാൻ ഖാനെ അയോഗ്യനാക്കുകയും 5 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

ലാഹോറിലെ ലിബർട്ടി ചൗക്കിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ഇമ്രാൻ ഖാൻ മാർച്ച് ആരംഭിച്ചിരുന്നു. ഈ മാർച്ച് നവംബർ നാലിന് ഇസ്ലാമാബാദിലെത്തും. നേരത്തെ, പ്രതിഷേധ റാലി നടത്താൻ തന്റെ പാർട്ടിയെ അനുവദിക്കുന്നതിന് ഇമ്രാൻ സർക്കാരിനോട് ഔപചാരിക അനുമതി തേടിയിരുന്നു. എന്നിരുന്നാലും, ഇമ്രാൻ ഇസ്ലാമാബാദിലെ റാലി അവസാനിപ്പിക്കുമോ അതോ 2014 ലെ തന്റെ പ്രതിഷേധത്തിന്റെ മാതൃകയിൽ ഒരു കുത്തിയിരിപ്പ് സമരമാക്കി മാറ്റുമോ എന്ന് വ്യക്തമല്ല. ക്രമസമാധാനം തകർന്നാൽ നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles