Thursday, September 24, 2026

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ കുത്തനെ ഇടിവ്; ഒരു പവന്‍ സ്വര്‍ണത്തിന് 38,400 രൂപ

തുടർച്ചയായി രണ്ടു ദിവസങ്ങളിൽ മാറ്റം വരാതിരുന്ന സ്വർണവിലയിൽ ഇന്ന് വന്‍ ഇടിവ്. പവന് 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 38,400 രൂപയായി. ഒരു ഗ്രാമിന് 4,800 രൂപയും.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 39,880 രൂപയായിരുന്നു. കുറച്ചു ദിവസങ്ങളായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ ഇല്ലെങ്കിലും പെട്ടെന്നാണ് ഇടിവ് സംഭവിച്ചത്.

കൂടാതെ, സംസ്ഥാനത്തെ വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 69.89 രൂപയാണ് വില. 8 ഗ്രാം വെള്ളിക്ക് 558.40 രൂപയും 10 ഗ്രാം വെള്ളിക്ക് 698 രൂപയും ഒരു കിലോഗ്രാമിന് 69,800 രൂപയുമാണ് വില.

Related Articles

Latest Articles