Thursday, May 2, 2024
spot_img

‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’ ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ് ; പാർട്ടി പതാക പ്രകാശനം ചെയ്തു

കശ്മീർ : മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തി. ‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’ എന്നാണ് പാർട്ടിയുടെ നാമം. പാർട്ടി പതാക പ്രകാശനം ചെയ്യുകയും ചെയ്തു. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി കോൺഗ്രസുമായുള്ള ബന്ധം വേർപെടുത്തി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവവികാസം.

പ്രാദേശിക-ദേശീയ മാധ്യമങ്ങളോട് നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും സ്വതന്ത്രമായ ചിന്തയും പ്രത്യയശാസ്ത്രവും നമുക്കുണ്ടാകുമെന്നും അത് ഒരു ജനാധിപത്യ പാർട്ടിയായിരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“ഞങ്ങളുടെ പാർട്ടി രജിസ്റ്റർ ചെയ്യുന്നതായിരിക്കും , തിരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും നടക്കാം. ഞങ്ങൾ രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടരും,” മുൻ കോൺഗ്രസ് നേതാവ് പറഞ്ഞു. നീലയും വെള്ളയും മഞ്ഞയുമാണ് ആസാദിന്റെ പാർട്ടി പതാകയുടെ നിറങ്ങൾ.

“എന്റെ പുതിയ പാർട്ടിക്കായി ഏകദേശം 1,500 പേരുകൾ ജനങ്ങൾ ഞങ്ങൾക്ക് അയച്ചു, പേര് ജനാധിപത്യപരവും സമാധാനപരവും സ്വതന്ത്രവുമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” ആസാദ് ജമ്മുവിൽ പറഞ്ഞു.

ഞായറാഴ്ച്ച അദ്ദേഹം തന്റെ പ്രവർത്തകരുമായും നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. ഞങ്ങളുടെ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലായിരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

പുതിയ പാർട്ടി രൂപീകരിക്കുന്നതിന് ഞങ്ങൾ മറ്റൊരു പാർട്ടിയുമായും കൂടിയാലോചിച്ചിട്ടില്ലെന്നും തന്റെ പാർട്ടിക്ക് ഗാന്ധിജിയുടെ പ്രത്യയശാസ്ത്രം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles