Saturday, April 20, 2024
spot_img

ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് പരസ്യ ചിത്രീകരണം; പരാതിയുമായി ബി.ജെ.പി

തൃശ്ശൂർ; ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം. ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനിയുടെ മുദ്ര പതിപ്പിച്ചതിനെതിരെ ബി.ജെ.പി രംഗത്തെത്തി. തുടർന്ന് ദേവസ്വത്തിന്‍റെ അനുമതി വാങ്ങാതെയാണ് ചിത്രീകരണം നടന്നതെന്ന് ചെയ്ർമാൻ കെ.ബി മോഹൻദാസ് പ്രതികരിച്ചു. ഒരു വർഷത്തേയ്ക്ക് ഗുരുവായൂർ ക്ഷേത്ര പരിസരം സാനിറ്റൈസ് ചെയ്യുന്നതായാണ് സ്വകാര്യ കമ്പനിയുടെ പരിസരം. ഭക്തർക്ക് സാനിറ്റൈസർ നൽകുന്നത് സ്വകാര്യ കമ്പനിയാണെന്നാണ് പരസ്യത്തിലുള്ളത്.

സാമൂഹിക അകലം പാലിച്ച് ദർശനം നടത്താനായി നടവഴിയിൽ വരച്ച വൃത്തത്തിനുള്ളിൽ വരെ കമ്പനിയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തെ പരസ്യത്തിനായി ഉപയോഗിച്ചുവെന്നാണ് ആക്ഷേപം. ദേവസ്വം ഭരണസമിതി അംഗങ്ങൾ പോലും ഇതറിയാതെയാണ് ചിത്രീകരണം നടന്നതതെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ബി.ജെ.പി ആരോപിച്ചു.

അതേസമയം ക്ഷേത്രത്തെ സ്വകാര്യ കമ്പനിയുടെ പരസ്യത്തിനായി ഉപയോഗിച്ചെന്നാണ് പരാതി. പ്രതിഷേധത്തെ തുടർന്ന് ഉടൻ തന്നെ ദേവസ്വം ഭരണസമിതി അംഗങ്ങൾ തന്നെ നേരിട്ടിറങ്ങി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന കമ്പനി മുദ്രയുള്ള ഫ്ലക്സുകൾ നീക്കി. എന്നാൽ ക്ഷേത്രവും പരിസരവും ശുചീകരിക്കുന്നതിനാണ് സ്വകാര്യ കമ്പനിയ്ക്ക് അനുമതി നൽകിയതെന്ന് ചെയർമാൻ കെ.ബി.മോഹൻദാസ് പ്രതീകരിച്ചു. പരസ്യ ചിത്രീകരണത്തിന് ദേവസ്വത്തിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും, പരസ്യം പ്രസിദ്ധീകരിച്ചത് പിൻവലിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടതായും ചെയർമാൻ പറഞ്ഞു. പരസ്യം പിൻവലിച്ചില്ലെങ്കിൽ നിയമപടി സ്വീകരിക്കാനാണ് ദേവസ്വത്തിന്‍റെ തീരുമാനം.

Related Articles

Latest Articles