ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായുള്ള അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുടെ അടിയന്തര ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾ പ്രതിരോധ മേഖലയിൽ സജീവമാണ്. ചൈനയും പാകിസ്താനും ഉൾപ്പെടുന്ന പ്രാദേശിക സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് അത്യാധുനിക അഞ്ചാം തലമുറ വിമാനങ്ങൾ അനിവാര്യമായിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ Su-57E വിമാനങ്ങൾ സ്വന്തമാക്കുന്നതിനായുള്ള ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നത്. ദില്ലിയും മോസ്കോയും തമ്മിലുള്ള ഈ നയതന്ത്ര-പ്രതിരോധ ചർച്ചകൾ ഇപ്പോൾ വളരെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ എത്തിനിൽക്കുകയാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ തന്നെ ആഭ്യന്തരമായി ഈ വിമാനം നിർമ്മിക്കുന്നതിനും സാങ്കേതികവിദ്യ പൂർണ്ണമായി കൈമാറുന്നതിനും തയ്യാറാണെന്ന വിപുലമായ ഒരു നിർദ്ദേശമാണ് റഷ്യ ഇന്ത്യയ്ക്ക് മുന്നിൽ വെച്ചിരിക്കുന്നത്. #su57e #iaf #indianairforce #stealthfighter #5thgenfighter #indiarussiadefense #makeinindia #transferoftechnology #defensedeal #militaryaviation #russiaindia #nationalsecurity #tatwamayinews

