Thursday, May 2, 2024
spot_img

ഹലാൽ വിവാദം ശബരിമലയിലും; അപ്പം-അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നത് ഹലാൽ ശർക്കര; കടുത്ത പ്രതിഷേധം ഉയരുന്നു

പത്തനംതിട്ട: അരവണ പ്രസാദത്തിന് ശബരിമലയിൽ ഉപയോഗിക്കുന്നത് ഹലാൽ ശർക്കരയെന്ന് ആരോപണം. ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ ആണ് ശബരിമലയിൽ എത്തുന്നത്. സ്വകാര്യ കമ്പനികളിൽ നിന്നാണ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത്.

ഹലാൽ മുദ്ര പതിപ്പിച്ച പഴകിയ ശർക്കര ലേലത്തിലൂടെ ദേവസ്വം ബോർഡ് മറിച്ച് വിൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉപയോഗിക്കാതെ ബാക്കി വന്ന ഭക്ഷ്യ യോഗ്യമല്ലാത്ത ശർക്കരയാണ് നശിപ്പിച്ചു കളയാതെ ലേലത്തിൽ വിറ്റത്.

കൂടാതെ അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്.

എന്നാൽ സ്വകാര്യ കമ്പനിക്കാണ് ശർക്കര എത്തിക്കുന്നതിനുള്ള ടെൻഡർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അതേ സ്വകാര്യ കമ്പനി തന്നെയാണ് ഈ വർഷവും ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം എത്തിച്ച ശർക്കര പഴകിയത് മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ ഇതേ ലേലത്തിലൂടെ മറിച്ചു വിൽക്കുകയും ചെയ്തിട്ടുണ്ട്. ഹലാൽ മുദ്രയുള്ള ശർക്കരയായിരുന്നു ഇതും. പഴകിയ ശർക്കര മറിച്ചു വിൽക്കാതെ നശിപ്പിച്ചു കളയണമെന്നതാണ് നിയമം.

അതേസമയം ഉപയോഗ ശൂന്യമാണെന്ന് ഫുഡ് സേഫ്റ്റിയുടെ അടക്കം സർട്ടിഫിക്കറ്റ് ഉള്ള ശർക്കരയാണ് മറിച്ചു വിറ്റിരിക്കുന്നത്. കിലോയ്‌ക്ക് 16.30 രൂപയ്‌ക്കാണ് പഴകിയ ശർക്കര ദേവസ്വം ബോർഡ് മറിച്ചു വിറ്റിരിക്കുന്നത്. 36 രൂപയ്‌ക്ക് വാങ്ങിയ ശർക്കരയായിരുന്നു ഇത്.

പമ്പയിലേയും സന്നിധാനത്തേയും ഗോഡൗണുകളിൽ മുഴുവനായും കെട്ടിക്കിടക്കുന്നത് ഇത്തരത്തിൽ ഹലാൽ മുദ്രയുള്ള ശർക്കര പാക്കറ്റുകളാണ്. ഹലാലും തുപ്പലുമെല്ലാം വിവാദമാകുന്ന സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ അപ്പം-അരവണ പ്രസാദങ്ങൾ നിർമ്മിക്കുന്നതിനായി ഹലാൽ ശർക്കര ഉപയോഗിക്കുന്നത്.

Related Articles

Latest Articles