Wednesday, October 14, 2026

ഹമാസ് സമാധാനകരാർ ലംഘിച്ചു ! ഗാസയിൽ വീണ്ടും അശാന്തിയുടെ കരി നിഴൽ ; കനത്ത ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു

ടെൽ അവീവ് : ഗാസയിലെ സമാധന കരാർ തകർന്നു. ഗാസ മുനമ്പിൽ ഉടനടിയുള്ളതും ശക്തവുമായ വ്യോമാക്രമണങ്ങൾ നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകി. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചതിനെ തുടർന്നാണ് നെതന്യാഹുവിന്റെ ഓഫീസിൽ നിന്ന് ഈ നിർണ്ണായക പ്രസ്താവന പുറത്തുവന്നത്.

നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സുരക്ഷാ യോഗത്തിന് ശേഷം പ്രധാനമന്ത്രി സൈനിക കമാൻഡിനോട് ഈ ആക്രമണങ്ങൾ ഉടൻ നടപ്പിലാക്കാൻ നിർദ്ദേശിച്ചു. ശേഷിക്കുന്ന 13 ബന്ദികളെക്കുറിച്ച് വിവരങ്ങളില്ലാത്ത സാഹചര്യത്തിലും ഹമാസ് ഇസ്രായേലിന് കൈമാറിയ ഭൗതികാവശിഷ്ടങ്ങൾ കാണാതായ ബന്ദികളിലൊരാളുടേതല്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയുമാണ് ഈ നടപടി.

ഗാസയിൽ നിലവിലുള്ള വെടിനിർത്തൽ കരാർ ഹമാസ് വ്യക്തമായി ലംഘിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആരോപിച്ചു. കാണാതായ 13 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറുന്നതിൽ ഹമാസ് വീഴ്ച വരുത്തി. ഈ നടപടി ഇസ്രായേലി സമൂഹത്തിൽ വലിയ രോഷത്തിന് കാരണമാവുകയും, യുദ്ധം പുനരാരംഭിക്കണമെന്ന ആവശ്യം തീവ്ര വലതുപക്ഷ മന്ത്രിമാർ ഉൾപ്പെടെ ഉന്നയിക്കുകയും ചെയ്തിരുന്നു.

പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും, വർധിച്ചുവരുന്ന സംഘർഷങ്ങളോട് ഉടൻ പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും സർക്കാർ ഊന്നിപ്പറയുന്നു. നെതന്യാഹുവിൻ്റെ ഉത്തരവിനെ തുടർന്ന് ഗാസയിൽ യുദ്ധം വീണ്ടും രൂക്ഷമാകുവാൻ സാധ്യതയുണ്ട്.

Related Articles

Latest Articles