Sunday, May 5, 2024
spot_img

പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷം ;2023നെ വരവേറ്റ് ലോകം; തത്വമയിയുടെ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷമെത്തിയിരിക്കുകയാണ്.പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷത്തെ വരവേറ്റ് ലോകം. 2022നെ ആഘോഷമായി പറഞ്ഞയച്ച് ആഹ്ളാദത്തിലാറാടിയാണ് നാടും നഗരവും 2023 നെ വരവേറ്റത്.ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ് ലോകം 2023നെ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നു. നിരത്തുകളാകെ അലങ്കാരദീപങ്ങള്‍ വിസ്മയക്കാഴ്ച ഒരുക്കി. ആഘോഷങ്ങള്‍ ലഹരിയില്‍ മുക്കുന്നവരെ നിരീക്ഷിക്കാന്‍ ശക്തമായ പൊലീസ് വിന്യാസവുമുണ്ടായിരുന്നു.

പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും നവവർഷമെത്തി. നാലരയോടെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023 -നെ വരവേൽക്കുന്ന ആദ്യ പ്രധാന നഗരമായി.

Related Articles

Latest Articles