Tuesday, May 7, 2024
spot_img

കൊള്ളപ്പലിശക്കാർ പോലും ഇനി കേരളബാങ്കിന് മുന്നിൽ മാറിനിൽക്കും; വായ്‌പ്പാ തിരിച്ചടവിന്റെ പേരിൽ കേരളബാങ്കിന്റെ പീഡനം, കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ വ്യാപക പ്രതിഷേധം, അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് കണ്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. സംഭവത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജില്ലയിലെ വിവിധ സംഘടനകൾ കേരള ബാങ്കിന്റെ പാതാരം ശാഖയിൽ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.

ഇന്നലെ ഉച്ചക്കാണ് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കോളേജിൽ നിന്നെത്തിയ അഭിരാമി നോട്ടീസ് കണ്ടതോടെ ആകെ മനോവിഷമത്തിലായി. തുടർന്ന് മുറിയിൽ കയറി കതകടച്ചു. വാതിൽ തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. അപ്പോഴാണ് അഭിരാമിയെ തൂങ്ങി മരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിന്‍റെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ കൊവിഡ് മൂലം ജോലി പോയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കൾ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകി.

Related Articles

Latest Articles