Saturday, April 20, 2024
spot_img

ഈ നിൽപ്പ് പരമ ബോർ, അതി വിപ്ലവ പ്രസംഗം ശരിയല്ല: ദേവസ്വം മന്ത്രിയെ വിമർശിച്ച് ഹരീഷ് പേരടി

കൊച്ചി: ശബരിമല ക്ഷേത്ര നടയില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ തൊഴാതെ നില്‍ക്കുന്ന ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശ്വാസമില്ലെങ്കിൽ പിന്നെ എന്തിനാണ് ശബരിമലയിൽ പോകുന്നതെന്ന ചോദ്യം പലരും ഉയർത്തി. ഒരുവിഭാഗം ആളുകൾ മന്ത്രിയെ പിന്തുണച്ചും രംഗത്തെത്തി.

എന്നാൽ ഈ വിഷയത്തിൽ ഇന്നിപ്പോൾ തന്റെ പ്രതികരണം എന്താണ് എന്ന് അറിയിച്ചിരിക്കുകയാണ് അഭിനേതാവ് ഹരീഷ് പേരടി. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഹരീഷ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് ഓഫീസിൽ ഇരുന്നാൽ മതിയായിരുന്നുവെന്നും അതിന് പകരം മന്ത്രി കൈകൾ താഴത്തി കുട്ടികെട്ടി നിൽക്കുന്നത് പരമബോറാണ് എന്നും ഹരീഷ് പേരടി പ്രതികരിച്ചു.

ഹരീഷ് പേരടിയുടെ പ്രതികരണം ഇങ്ങനെ: ” ദേവസ്വം മന്ത്രി ക്ഷേത്ര നടക്കൽ പോയി നിൽക്കണം എന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല.. ക്ഷേത്ര നടത്തിപ്പിന്റെ കാര്യസ്ഥനായി ഓഫിസിൽ ഇരുന്നാൽ മതി… ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പരമ ബോറാണ്.. കൈകൾ താഴത്തി കുട്ടികെട്ടി അച്ചടക്കത്തോടെ നിൽക്കുന്നതും കൈകൾ കൂപ്പി അച്ചടക്കത്തോടെ നിൽക്കുന്നതും ഒരു പോലെയാണ് … രക്തസാഷി മണ്ഡപത്തിന്റെ മുന്നിൽ അച്ചടക്കത്തോടെ കൈകൾ മുഷ്ടി ചുരട്ടി ആകാശത്തേക്ക് ഉയർത്തി പൂക്കൾ അർപ്പിക്കുന്നതു പോലെ … താത്പര്യമുള്ള സ്ഥല്ത്ത് പോവാൻ അവകാശമുള്ളതുപോലെ താത്പര്യമില്ലാത്ത ഏതും സ്ഥലത്തും പോവാതിരിക്കാനും നിങ്ങൾ ഏത് സ്ഥാനത്തിരുന്നാലും ഭരണഘടന അവകാശം നൽകുന്നുണ്ട്… രാധാകൃഷണൻ എന്ന ദളിത് സഹോദരൻ, സഖാവ് ദേവസ്വം മന്ത്രിയായതിൽ ഏറ്റവും അഭിമാനിക്കുന്ന രാഷ്ട്രിയമാണ് എന്റെത്… പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലത്ത് പോയി നിന്നതിനു ശേഷമുള്ള അതി വിപ്ലവ പ്രസംഗത്തിനോട് ദുഖവും നിരാശയും മാത്രം…

Related Articles

Latest Articles