Thursday, May 9, 2024
spot_img

ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ചോറിന് പകരം ഈ ഭക്ഷണങ്ങൾ കഴിക്കൂ…

കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അരി വിഭവങ്ങള്‍ അത്ര നല്ലതല്ല. എന്നാല്‍, അരിക്ക് പകരമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ആരോഗ്യപ്രദമായ ഏതാനും വിഭവങ്ങള്‍ പരിചയപ്പെടാം.

ക്വിനോവ

ചോറിന് പകരമായി തിരഞ്ഞെടുക്കാന്‍ കഴിയുന്ന മികച്ച ഒന്നാണ് ക്വിനോവ. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഒന്‍പത് പ്രധാനപ്പെട്ട അമിനോ ആസിഡുകള്‍ ക്വിനോവയില്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വെജിറ്റേറിയന്‍, വീഗന്‍ ഡയറ്റുകള്‍ പിന്തുടരുന്നവര്‍ക്കും ഇത് മികച്ചൊരു തിരഞ്ഞെടുപ്പാണ്. മാത്രമല്ല, ക്വിനോവയില്‍ ഗ്ലൂട്ടണ്‍ തീരെ അടങ്ങിയിട്ടുമില്ല.

ചോറിന് പകരം ഉപയോഗിക്കാവുന്ന മറ്റൊന്നാണ് ഗോതമ്പ് നുറുക്ക്. ഖിചഡി, ഉപ്പുമാവ് എന്നിവയെല്ലാം ഗോതമ്ബു നുറുക്ക് കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങളാണ്. കലോറി കുറവാണെന്നതിനു പുറമെ, മഗ്‌നീഷ്യം, മാംഗനീസ്, ഫോളേറ്റ്, അയണ്‍, വിറ്റാമിന്‍ ബി6, ഫൈബര്‍ എന്നിവയെല്ലാം ഗോതമ്ബ് നുറുക്കില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

റൈസ്ഡ് കോളിഫ്ളവര്‍
ചോറിന് സമാനമായ രുചിയും ഘടനയുമാണ് റൈസ്ഡ് കോളിഫ്ളവറിന് ഉള്ളത്. കറികള്‍ക്കൊപ്പം ഇത് സാധാരണ ചോറ് കഴിക്കുന്നത്പോലെ കഴിക്കാം. ഒരു കപ്പ് സാധാരണ ചോറില്‍ 100 കലോറി അടങ്ങിയിരിക്കുമ്ബോള്‍ റൈസ്ഡ് കോളിഫ്ളവറില്‍ 13 കലോറി മാത്രമാണ് ഉള്ളത്.

ബാര്‍ലി

സാധാരണ ചോറിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ബാര്‍ലി. നിയാസിന്‍, സെലേനിയം, സിങ്ക് എന്നീ പോഷകങ്ങളാല്‍ സമ്ബന്നമാണ് ബാര്‍ലി. കൂടാതെ, ചോറുമായി താരതമ്യം ചെയ്യുമ്ബോള്‍ പ്രോട്ടീനും ഫൈബറും ബാര്‍ലിയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.

റാഗി/മുത്താറി

പ്രോട്ടീന്‍, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന റാഗിയില്‍ ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ സുഖമാക്കുന്ന പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

Related Articles

Latest Articles