Thursday, May 9, 2024
spot_img

അറിയാമോ ഈ രുചിയേറും ആല്‍മണ്ട് ബട്ടറിന്റെ ആരോഗ്യ ഗുണങ്ങള്‍..

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ആല്‍മണ്ട് ബട്ടര്‍. ആല്‍മണ്ട് ബട്ടറില്‍ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമായ സെലിനീയം ആല്‍മണ്ട് ബട്ടറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രണ്ടു ടേബിള്‍ സ്പൂണ്‍ ആല്‍മണ്ട് ബട്ടറിലുള്ളത് 200 കാലറിയും 17 ഗ്രാം ഫാറ്റും ഏഴു ഗ്രാം കാര്‍ബോയും എട്ടു ഗ്രാം പ്രോട്ടീനുമാണ്. ഒമേഗ 6 ഫാറ്റി ആസിഡ് ആല്‍മണ്ട് ബട്ടറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ് ആല്‍മണ്ട് ബട്ടര്‍.

ആര്‍ത്തവപ്രശ്നങ്ങള്‍ അകറ്റാന്‍ ദിവസവും ഒരു സ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍ കഴിക്കുക. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഫെെബര്‍ ആല്‍മണ്ട് ബട്ടറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍ കൊടുക്കുന്നത് പ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കും.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles