Saturday, April 27, 2024
spot_img

കനത്ത മഴ; യുഎഇയിലെ ഡാമുകള്‍ തുറക്കും; മുന്നറിയിപ്പ് നൽകി

അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് ചില ഡാമുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജലം നദികളിലേക്ക് ഒഴുക്കി വിടുന്നതിനാൽ അവയുടെ പരിസരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും യുഎഇ ഊര്‍ജ – അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.

വുറായ, ശൗഖ, ബുറാഖ്, സിഫ്നി, അല്‍ അജിലി, അസ്വാനി 1, മംദൂഹ് തുടങ്ങിയ ഡാമുകളുടെ ഷട്ടറുകളാണ് തുറക്കാന്‍ സാധ്യത. അതേസമയം, അടുത്തയാഴ്ചയും യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് കിഴക്കു ഭാഗത്തു നിന്നുള്ള ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ ഓഗസ്റ്റ് 14 മുതല്‍ 17 വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ആഴ്ചകളില്‍ കനത്ത മഴ ലഭിച്ചത് മൂലം റോഡുകളും താമസ സ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളുമടക്കം വെള്ളത്തിനടിയിലായിരുന്നു. അതിനാൽ തന്നെ നിരവധിപ്പേര്‍ക്ക് താമസ സ്ഥലങ്ങളില്‍ നിന്ന് മറ്റ് താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറേണ്ടി വരികയും ചെയ്തു.

Related Articles

Latest Articles