Sunday, May 5, 2024
spot_img

കാലവർഷമെത്തും മുമ്പേ മഴയിൽ മുങ്ങി കേരളം; 13 ജില്ലകളിൽ അല‍‍ര്‍ട്ട്; 5 ദിവസം കൂടി തുടരും

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ കാസർഗോഡ് ഒഴികെയുള്ള ബാക്കി 13 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകി.

നിലവിൽ കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലും കണ്ണൂരിലുമാണ് ഓറഞ്ച് അല‍ര്‍ട്ട്. വയനാട്, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അല‍ര്‍ട്ടാണ്. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കൂടാതെ നാളെയും മറ്റന്നാളും മഴ കൂടുതൽ ശക്തമാകും. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നതിന് കാരണം.

കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മഴ കനത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവ‍ര്‍ത്തിക്കുന്ന കൺട്രോൾ റൂ തുറന്നു. ടോൾ ഫ്രീ നമ്പറായ 1077 ൽ ജനങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം.

മാത്രമല്ല മഴ കനത്തതിനാൽ എല്ലാ ജില്ലകളിലും മുൻകരുതലെടുക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം കളക്ടർമാർ തീരുമാനിക്കുമെന്നും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അപകട സാധ്യതാ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

അതേസമയം തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും കടലിൽ പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. വിഴിഞ്ഞം സ്വദേശികളായ മുഹമ്മദ് ഹനീഫ, മീര സാഹിബ്, അൻവർ എന്നിവ‍ര്‍ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തെത്തി. ഇവ‍ര്‍ സുരക്ഷിതരാണെന്ന് അറിയിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എറണാകുളം തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലും കലൂർ സ്റ്റേഡിയത്തിലും വെള്ളം നിറഞ്ഞു. മാത്രമല്ല മലയോരമേഖലകളിലേക്ക് യാത്രാ നിയന്ത്രണമേ‍പ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി.

Related Articles

Latest Articles