Thursday, April 25, 2024
spot_img

ഈ വർഷത്തെ ആദ്യ ‘ബ്ലഡ് മൂൺ പ്രതിഭാസം’ ഇന്ന് ദൃശ്യമാകും

 

ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും എന്ന് റിപ്പോർട്ട്. യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ കാണാൻ സാധിക്കുമെന്നാണ് നാസ പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നത് . കൂടാതെ, ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിലും ബ്ലഡ് മൂൺ ദൃശ്യമാകും. എന്നാൽ ഇന്ത്യയിൽ ഈ പ്രതിഭാസം കാണാൻ സാധിക്കില്ല.

സൂര്യന്റെ ചുവന്ന രശ്മി ചന്ദ്രനിൽ പ്രതിഫലിക്കുമ്പോൾ ചന്ദ്രൻ ചുവന്ന നിറമായിരിക്കും. ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് തൊട്ടുമുൻപ് ചന്ദ്രൻ ചുവന്ന് തുടക്കുന്ന പ്രതിഭാസത്തെയാണ് ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്.

അതേസമയം ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം 10.27നാണ് ബ്ലഡ് മൂൺ ദൃശ്യമാകുന്നത്. ഇന്ത്യൻ സമയം പ്രകാരം ഇത് നാളെ രാവിലെ 8 മണിക്കും 8.30നും ഇടയിലായിരിക്കും. അതിനാൽ, ഇന്ത്യയിൽ നേരിട്ട് ഈ പ്രതിഭാസം ദൃശ്യം ആകില്ല. എന്നാൽ ബ്ലഡ് മൂൺ കാണാൻ സാധിക്കാത്തവർക്ക് നാസ തത്സമയ സംപ്രഷണവും ഒരുക്കുന്നുണ്ട്

Related Articles

Latest Articles