Saturday, May 18, 2024
spot_img

ഹെലികോപ്റ്റർ അപകടം; കേദാർനാഥിൽ തീർത്ഥാടകരുൾപ്പെടെ ആറ് പേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം. ആറ് പേർക്ക് ദാരുണാന്ത്യം. കേദാർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ ആണ് തകർന്നത്. ഉച്ചയോടെയായിരുന്നു സംഭവം. ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് പേരും മരിച്ചെന്നാണ് വിവരം.

യാത്രക്കിടെ ഫാട്ടയിലെത്തിയപ്പോഴായിരുന്നു അപകടം. പറന്നുപൊങ്ങിയതിന് പിന്നാലെ ഹെലികോപ്റ്ററിന് തീ പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് പോലീസും ദുരന്ത നിവാരണ സേനയും എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

കേദാർനാഥിലുണ്ടായ ഹെലികോപ്റ്റർ അപകടം അപ്രതീക്ഷിതവും ഞെട്ടൽ ഉളവാക്കുന്നതുമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ പറഞ്ഞു. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles