Sunday, May 5, 2024
spot_img

പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ കൊച്ചിയില്‍ അന്തരിച്ചു; വിടവാങ്ങിയത് മുപ്പതിലേറെ സിനിമകൾക്ക് കലാസംവിധാനം നിർവ്വഹിച്ച ചലച്ചിത്രപ്രവർത്തകൻ

കൊച്ചി: പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ കൊച്ചിയില്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം.

മുപ്പതിലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുള്ള അതുല്യ പ്രതിഭയാണദ്ദേഹം. കലാസംവിധാനം കൂടാതെ പരസ്യകലയും വളരെ മനോഹരമായി കൈകാര്യം ചെയ്ത് കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവർത്തകരിൽ ഒരാളായിരുന്നു.

കൊച്ചിയിൽ ‘കിത്തോസ് ആർട്ട്’ എന്ന ആർട്ട് ഷോപ്പ് അദ്ദേഹം നടത്തിയിരുന്നു. ഇളയ മകൻ കമൽ ആണ് സഹായി. ഭാര്യ ലില്ലി, മൂത്ത മകൻ അനിൽ.

Related Articles

Latest Articles