Friday, October 16, 2026

ഹേമ കമ്മിറ്റി റിപ്പോർട്ട് : ക്രിമിനൽ കേസെടുക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ! സമ്പൂർണ്ണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാൻ സർക്കാർ നിർദ്ദേശം

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​ഗുരുതര വെളിപ്പെടുത്തലിൽ ക്രിമിനൽ കേസെടുക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. മുദ്ര വച്ച കവറിൽ ഹാജരാക്കണമെന്ന് നിർദ്ദേശം. സർക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ കോടതിയ്ക്ക് അറിയേണ്ടതുണ്ടെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.

കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളല്ലെയെന്നും മൊഴി നൽകിയവരുടെ വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. റിപ്പോർട്ടിൻമേൽ സർക്കാരിന്റെ അടുത്ത നടപടി എന്താണെന്ന് അറിയിക്കാനും കോടതി നിർദ്ദേശം നൽകി. എന്നാൽ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുന്നതിൽ പരിമിതി ഉണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം. പേര് പുറത്ത് വരുന്നില്ലെന്ന ഉറപ്പിൻ മേലാണ് പലരും മൊഴി നൽകിയതെന്നും അതിന് വിരുദ്ധമായി പ്രവർത്തിക്കാൻ ആകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Related Articles

Latest Articles