മുഖത്ത് രോമം വളരാതിരിക്കാൻ ഈ ഒറ്റമൂലികൾ ഒന്ന് പരീക്ഷിച്ച് നോക്കു
പച്ചമഞ്ഞൾ അരച്ച് മുഖത്ത് കട്ടിയിൽ പുരട്ടിയശേഷം ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക.
മഞ്ഞളും പച്ചപ്പപ്പായയും ചേർത്ത് അരച്ച് മുഖത്തു പുരട്ടി അര മണിക്കൂർ കഴിഞ്ഞാൽ കഴുകിക്കളയുക.
ചെറുപയർ പൊടി പാലിൽ ചാലിച്ച് ചെറുനാരങ്ങാ നീര് ചേർത്ത് മുഖത്തു പുരട്ടുക.
പാൽപ്പാടയും കസ്തൂരിമഞ്ഞളും ചേർത്ത് മുഖത്തുപുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളയുക.
ഉപ്പ്, അരിതാരം, പേച്ചുരക്കായ് എന്നിവ കോലരക്കിന്റെ കഷായം ചേർത്തരച്ചു പുരട്ടുക

