Monday, May 6, 2024
spot_img

ഉയർന്ന പലിശയും നിക്ഷേപ സുരക്ഷയും ഹ്രസ്വകാലവും;
പുത്തൻ നിക്ഷേപ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഉയർന്ന പലിശയും നിക്ഷേപ സുരക്ഷയും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ നിക്ഷേപ പദ്ധതി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. ‘അമൃതകലശ്’ എന്ന പേരിലാണ് സ്ഥിരനിക്ഷേപ പദ്ധതി ഉപഭോക്താക്കൾക്കായി ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

അമൃതകലശ് നിക്ഷേപ പദ്ധതി

കുറഞ്ഞകാലത്തിനു ഉയർന്ന നിക്ഷേപ പലിശയെന്നതാണ് ഈ നിക്ഷേപ പദ്ധതിയുടെ സവിശേഷത. 400 ദിവസം കാലാവധിയുള്ള പദ്ധതിയിലൂടെ പൊതു നിക്ഷേപകർക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60% പലിശ നിരക്കുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. എസ്.ബി.ഐ ജീവനക്കാർക്കും പെൻഷൻകാർക്കും മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന പലിശ നിരക്ക് ലഭിക്കും. ഈ മാസം 31 വരെയാണ് പദ്ധതിയിൽ ചേരാനുള്ള അവസരം. പ്രതിമാസമോ പാദവാർഷികമോ അർദ്ധവാർഷികമോ ആയി പലിശ ലഭിക്കും. കാലാവധി എത്തുന്നതിനു മുമ്പ് നിബന്ധനകളോടെ നിക്ഷേപം പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്. പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപകരാകാം. നിക്ഷേപത്തിൽ നിന്ന് വായ്പയെടുക്കാനുള്ള സൗകര്യവും ഉണ്ട്.

ആർ ബി ഐ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് എസ്ബിഐ നിക്ഷേപപദ്ധതികളിലെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അര ശതമാനം കൂട്ടി. 2 വർഷം മുതൽ 3 വർഷം വരെ 7% വും 3 വർഷം മുതൽ 10 വർഷം വരെ 6.5 % വുമാണ് പുതിയ പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധിക പലിശ ലഭിക്കും.

Related Articles

Latest Articles