Saturday, September 19, 2026

കർണാടകയിൽ ഹിജാബിന് അനുമതിയില്ല; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി; കോളേജുകൾ തുറക്കണം

ബംഗളൂരു:കർണാടകയിൽ തത്കാലം ഹിജാബിന് അനുമതിയില്ല. യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി വിധി പറയാൻ മാറ്റിവെച്ച് ഹൈക്കോടതി വിശാല ബെഞ്ച്.

നിലവിൽ അടച്ച കോളേജുകൾ തുറക്കണം. ഹിജാബ് ധരിക്കാൻ കോടതി അനുമതി നൽകിയില്ല. ഹർജിയിൽ തീർപ്പാകുന്നതു വരെ ഹിജാബ് ധരിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

മാത്രമല്ല ഹർജിയിൽ ഇടക്കാല ഉത്തരവുണ്ടാകുന്നതുവരെ മതപരമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ആരും സ്കൂളുകളിൽ വരരുതെന്നും സമാധാനമാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കി.

കർണാടകയിൽ ഉഡുപ്പി സ്കൂളുകളിൽ ഹിജാബ് ധരിച്ചുകൊണ്ട് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് പിന്തുണയോടെ ചില വിദ്യാർത്ഥിനികൾ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് ഹിജാബ് വിഷയം കോടതിയിലെത്തിയത്.

യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉയർന്നതോടെ കാവി ഷോൾ കഴുത്തിലിട്ട് ഹിന്ദു വിദ്യാർത്ഥികളും രംഗത്തെത്തി.

തുടർന്ന് സ്കൂളുകളിൽ യൂണിഫോം ആണ് വേണ്ടതെന്നും എതെങ്കിലും മതത്തിന്റെ ആവശ്യമനുസരിച്ച് ഡ്രസ് കോഡ് മാറ്റുകയാണെങ്കിൽ തങ്ങൾക്കും ഇതേ സ്വാതന്ത്ര്യം തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹിന്ദു വിദ്യാർത്ഥികൾ രംഗത്തെത്തിയത്.

അതേസമയം മത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണയോടെയായിരുന്നു ക്യാമ്പസുകളിൽ മുസ്ലിം വിദ്യാർത്ഥികൾ യൂണിഫോമിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്നാൽ സംഘർഷം ഉടലെടുത്തതോടെ സംസ്ഥാന സർക്കാർ കോളേജുകളും സ്കൂളുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടുകയും സമീപ പ്രദേശങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു.

Related Articles

Latest Articles