Sunday, May 19, 2024
spot_img

പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമം തുടരുന്നു; പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് ഹിന്ദു അദ്ധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

കറാച്ചി: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമം തുടരുന്നു(Attack Against Minorities In Pakistan). പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് ഹിന്ദു അദ്ധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് പാക് കോടതി. നൗടൻ ലാൽ എന്ന അദ്ധ്യാപകനാണ് ജീവപര്യന്തം തടവും 50,000 രൂപ പിഴ ശിക്ഷയും വിധിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജി മുർതാസ സോളംഗിയാണ് വിധി പുറപ്പെടുവിച്ചത്.

2019 മുതൽ വിചാരണത്തടവുകാരനായി തുടരുന്ന ഇദ്ദേഹത്തിന് രണ്ട് വർഷത്തിന് ശേഷമാണ് ശിക്ഷ നൽകിയിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ നൽകിയ ജാമ്യാപേക്ഷകളെല്ലാം കോടതി തള്ളിയിരുന്നു.
ഹിന്ദു അദ്ധ്യാപകൻ പ്രവാചക നിന്ദ നടത്തിയെന്ന സ്‌കൂൾ വിദ്യാർത്ഥിയുടെ ആരോപണത്തിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ഈ വിദ്യാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതോടെ 2019 സെപ്റ്റംബറിലാണ് നൗടൻ ലാലിനെ അറസ്റ്റ് ചെയ്യുന്നത്. സ്‌കൂൾ ഉടമയും സർക്കാർ കോളേജിൽ ഫിസിക്സ് അദ്ധ്യാപകനും കൂടിയാണ് ഇദ്ദേഹം. സ്‌കൂളിലെത്തിയ അദ്ധ്യാപകൻ മതനിന്ദ നടത്തിയെന്നാണ് കുട്ടിയുടെ ആരോപണം. കുട്ടിയുടെ വീഡിയോയ്‌ക്ക് പിന്നാലെ ജമാത്ത്-ഇ- അഹ്ലെ സുന്നത്ത് പാർട്ടി നേതാവ് മുഫ്തി അബ്ദുൾ കരീം സഈദി ഇദ്ദേഹത്തിനെതിരെ പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചയുടനെ സത്യാവസ്ഥ അന്വേഷിക്കുക പോലും ചെയ്യാതെ നൗടൻ ലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles