Friday, May 17, 2024
spot_img

ഗ്യാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ഗ്യാൻവാപി മന്ദിരത്തിൽ ഹൈന്ദവർക്ക് പൂജ നടത്താം. പൂജ നടത്തുന്നത് തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജി അലഹബാദ് കോടതി തള്ളി. ഹിന്ദുക്കൾക്ക് മന്ദിരത്തിൽ ആരാധന തുടരാമെന്നും കോടതി വ്യക്തമാക്കി. ഗ്യാൻവാപിയിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ വാരണാസി ജില്ലാ കോടതിയാണ് അനുമതി നൽകിയത്. ഇതേ തുടർന്ന് വ്യാഴാഴ്ച മുതൽ പൂജകൾ ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ആരാധനയ്ക്ക് അനുമതി നൽകി കൊണ്ടുള്ള ഉത്തരവിന് ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുസ്ലീം വിഭാഗം ഹർജി നൽകിയത്. എന്നാൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് ജില്ലാ കോടതി വിധി ശരിവയ്ക്കുകയായിരുന്നു. മന്ദിരത്തിന്റെ പരിസരത്ത് ക്രമസമാധാനം ഉറപ്പ് വരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ആദ്യം ജില്ലാ കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ആണ് മസ്ജിദ് കമ്മിറ്റി ഹർജി നൽകിയത്. എന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ സാഹചര്യത്തിൽ മസ്ജിദ് കമ്മിറ്റി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും.

Related Articles

Latest Articles