വയനാട് മാനന്തവാടിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ ഉടൻ മയക്കുവെടിവയ്‌ക്കും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കാട്ടാനയെ കുങ്കിയാനകൾ വഴി കാട്ടിലേക്ക് തുരത്താനായില്ലെങ്കിൽ മയക്കുവെടി വച്ച് പിടികൂടി കർണാടക വനംവകുപ്പിന്റെ സാന്നിദ്ധ്യത്തിൽ ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിടണമെന്നുമാണ് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തവിൽ പറയുന്നത്.
നിലവിൽ കാട്ടാനയെ തുരത്തുക ഏറെ പ്രയാസകരമായതിനാൽ മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പൂരിൽ തുറന്നുവിടാനുള്ള ശ്രമത്തിലാണ് അധികൃതർ. പ്രദേശത്തെ ഇപ്പോൾ വാഴത്തോട്ടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ പൂട്ടാനായി വിക്രം, സൂര്യ എന്നീ കുങ്കിയാനകളാണ് എത്തിയിട്ടുള്ളത്. ഉടൻ തന്നെ ദൗത്യത്തിനായി കോന്നി സുരേന്ദ്രനും സ്ഥലത്തെത്തും.

