Saturday, April 27, 2024
spot_img

ആരാണ് ഈ കുബേരൻ ? കുബേരനെ ആരാധിച്ചാൽ സമ്പന്നനാകുമോ? ഗൃഹനിർമ്മാണത്തിൽ കുബേരന്റെ പ്രാധാന്യം

സമ്പന്നരായ ആളുകളെ കാണുമ്പോൾ പലപ്പോഴും നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു നാമമാണ് കുബേരൻ. സത്യത്തിൽ ഈ കുബേരൻ ആരാണ് ? കുബേരനെ ആരാധിച്ചാൽ സമ്പന്നനാകുമോ? എന്നീ സംശയങ്ങൾ ഒട്ടനവധിയാണ് നമുക്ക്. വാസ്തുശാസ്ത്ര പ്രകാരം വടക്കുദിക്കിന്റെ അധിപനായ ദേവനാണ് കുബേരൻ. ‘ത്രയംബകൻ’ എന്ന അപരനാമത്തിലറിയപ്പെടുന്ന കുബേരൻ ധനാഡ്യനാണ്. മനുഷ്യനെ ഏറെ സ്നേഹിക്കുന്ന ദേവനുമാണ്. കുബേരൻ യാത്ര ചെയ്യുന്നത് മനുഷ്യന്റെ മുകളിലിരുന്നാണ് എന്ന ഒരു വിശ്വാസം പോലും നിലവിലുണ്ട്. ഇടതുകൈയ്യിൽ ഒരു കുടത്തിൽ സ്വർണ്ണം, രത്നം, ധനം എന്നിവ സദാ സൂക്ഷിക്കുന്ന കുബേരന്റെ കുടം ഒരിക്കലും ശൂന്യമാകില്ല എന്നത് ധനവും, കുബേരനുമായുള്ള സമ്പത്തിന്റെ ആഴം വ്യക്തമാകുന്ന ഒന്നാണ്. ഗൃഹനിർമ്മാണത്തിൽ കുബേരൻ അധിപനായ വടക്കുദിക്കിന് പോരായ്മകളില്ലാതെ ഗൃഹനിർമ്മാണം നടത്തിയാൽ കുബേരപ്രീതി ലഭ്യമാകും.

വടക്കു ദിക്കിനെ വടക്കുകിഴക്കേ ദിക്കിനോട് ബന്ധപ്പെടുത്തി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ഭവനത്തിൽ സമ്പത്ത് വന്നു ചേർന്നുകൊണ്ടിരിക്കുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വടക്ക് ദർശനമായുള്ള വീടുകളിൽ താമസിക്കുന്നവർക്ക് കുബേരപ്രീതിയാൽ ധനപരമായ ഉയർച്ചകൾ ഉണ്ടാകും. ഗൃഹവാസികൾ നന്മയും, ബുദ്ധിശക്തിയും ദീർഘവീക്ഷണവും ഉള്ളവർ ആയിരിക്കും. ഇവർ കഠിനാധ്വാനികൾ ആയിരിക്കും. വ്യാപാരപരമായ തടസ്സങ്ങൾ, തൊഴിൽപരമായ തടസ്സങ്ങൾ, ഒന്നും തന്നെ ഉണ്ടാകില്ല. ധനാഭിവൃദ്ധിയുടെ തടസ്സങ്ങൾ എല്ലാം തന്നെ മാറികിട്ടും. വടക്ക് കിഴക്ക് ദിക്കിന് നിർമ്മാണഘട്ടത്തിൽ ദോഷം വന്നിട്ടുണ്ടെങ്കിൽ ധനക്ഷയം, കുടുംബപ്രശ്നങ്ങൾ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടാകും.

(കടപ്പാട്)

Related Articles

Latest Articles