Thursday, October 1, 2026

കണ്ണൂരും കോഴിക്കോടും വൻ ലഹരിമരുന്ന് വേട്ട; കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു

കണ്ണൂർ:കണ്ണൂരിലും കോഴിക്കോടുമായി വൻ ലഹരിമരുന്ന് വേട്ട. കണ്ണൂർ പനയത്താംപറമ്പിൽ നിന്ന് ഏഴ് കിലോ കഞ്ചാവുമായി പാലയോട് സ്വദേശി താഴെവീട്ടിൽ അഷ്‌റഫ് എന്നയാൾ പിടിയിലായി. ചാലോട് മട്ടന്നൂർ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ആളാണ് അഷ്‌റഫ്.

കോഴിക്കോട് പാലാഴിയിലെ അപ്പാർട്ട്‌മെന്റിൽ നിന്നും 30 ഗ്രാം എംഡിഎംഎയും 35 ഗ്രാം എൽഎസ്ഡി സ്റ്റാമ്പും പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു. അപ്പാർട്ടമെന്റിലെ താമസക്കാരെ പോലീസ് ചോദ്യം ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

Related Articles

Latest Articles