Sunday, April 28, 2024
spot_img

ബോളിവുഡ് നടൻ ജിതേന്ദ്ര ശാസ്ത്രി നിര്യാതനായി; വിട പറഞ്ഞത് സിനിമ- നാടകലോകത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച പ്രതിഭ

ബോളിവുഡ് നടൻ ജിതേന്ദ്ര ശാസ്ത്രി നിര്യാതനായി . നിരവധി സിനിമകളിൽ ചെറുതെങ്കിലും മറക്കാനാവാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ (എൻഎസ്ഡി) നിന്ന് പാസായ അദ്ദേഹം നാടക ലോകത്ത് വളരെ പ്രശസ്തനായിരുന്നു. ‘കൈദ്-ഇ-ഹയാത്ത്’, ‘സുന്ദരി’ തുടങ്ങി നിരവധി നാടകങ്ങളിൽ ജീതേന്ദ്ര പ്രവർത്തിച്ചിട്ടുണ്ട്. ‘ബ്ലാക്ക് ഫ്രൈഡേ’ ‘ദൗർ’ ‘ലജ്ജ’ ‘ചരസ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ജീതേന്ദ്ര പ്രവർത്തിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾ ദൈർഘ്യമേറിയതായിരുന്നില്ലെങ്കിലും അഭിനയിച്ച ചെറിയ വേഷങ്ങളിൽ അദ്ദേഹം തന്റെ തനതായ ശൈലി അടയാളപ്പെടുത്തിയിരുന്നു.

2019 ൽ അർജുൻ കപൂറിന്റെ ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു . ഇന്ത്യയിലെ കുപ്രസിദ്ധനായ ഒരു ഭീകരനെ പിടികൂടാൻ സംഘത്തെ സഹായിക്കുന്ന നേപ്പാളിലുള്ള ഒരു ഇൻഫോർമറുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു

Related Articles

Latest Articles