Friday, April 26, 2024
spot_img

പാകിസ്ഥാനിൽ താലിബാൻ ഭീകരരുടെ ചാവേർ ബോംബാക്രമണം; നാല് പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ താലിബാൻ ഭീകരരുടെ ആക്രമണം തുടരുന്നു. ചാവേർ ബോംബാക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു. അതിർത്തി മേഖലയിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് താലിബാനികൾ ആക്രമണം നടത്തിയത്.

ബൈക്കിലെത്തിയ താലിബാൻ ഭീകരൻ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വടക്കൻ വസീറിസ്ഥാനിൽ വച്ചായിരുന്നു. ആക്രമണം നടന്നത്. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ ആക്രമണമാണ് പാക് സൈന്യത്തിനെതിരെ താലിബാൻ ഭീകരർ നടത്തുന്നത്. അക്രമത്തെ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അപലപിച്ചു.

പാകിസ്താനിലെ ഗോത്രവർഗ്ഗമേഖല കേന്ദ്രീകരിച്ചാണ് താലിബാൻ ഭീകരർ പ്രവർത്തിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ജൂലൈ 4ന് പത്ത് പാക് സൈനികർക്ക് നേരെ താലിബാൻ ബോംബാക്രമണം നടത്തിയിരുന്നു. മെയ് 30ന് രണ്ടു സൈനികർക്ക് സമാനരീതിയിൽ നടന്ന ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles