Saturday, April 27, 2024
spot_img

“അദ്ദേഹം 11 കൊല്ലം കഴിച്ചു കൂട്ടിയ ആ ഇടുങ്ങിയ ജയിലിൽ 20 മിനിട്ട് പോലും കഴിയാൻ എനിക്ക് സാധിച്ചില്ല! “- വീര സവർക്കറിനെ തടവിൽ പാർപ്പിച്ച സെൽ സന്ദർശിച്ച് “സ്വാതന്ത്ര്യ വീര സവർക്കർ” ചിത്രത്തിൽ സവർക്കാരായി വേഷമിടുന്ന നടൻ രൺദീപ് ഹൂഡ

സ്വാതന്ത്ര്യ വീര സവർക്കർ എന്ന സിനിമയിലൂടെ സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറായി സ്‌ക്രീനിലെത്താൻ ഒരുങ്ങുന്നതിൻ്റെ അനുഭവം പങ്കുവച്ച് നടൻ രൺദീപ് ഹൂഡ. കഴിഞ്ഞ ദിവസം താരം സമൂഹ മാദ്ധ്യമങ്ങളിൽ വീര സവർക്കറിനെ തടവിൽ പാർപ്പിച്ചിരിച്ചിരുന്ന കാലാപാനിയിലെ സെൽ സന്ദർശിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചു . സെല്ലിൽ വീര സവർക്കർ എത്ര കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയതെന്ന് അനുഭവിക്കാൻ വേണ്ടിയാണ് താൻ സ്വയം ജയിലിൽ അടച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

സവർക്കറുടെ ചരമവാർഷികവുമായി ബന്ധപ്പെട്ട് രൺദീപ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവച്ച ചിത്രങ്ങളിൽ, സെല്ലിനുള്ളിൽ സവർക്കറുടെ ചിത്രത്തിന് നേരെ താരം കൈകൾ കൂപ്പിയിരിക്കുന്ന ചിത്രവും ഉൾപ്പെട്ടിരുന്നു. ഇന്ന് ഭാരതമാതാവിൻ്റെ ഏറ്റവും വലിയ വീര പുത്രന്മാരിൽ ഒരാളുടെ ചരമവാർഷികമാണിന്ന്. നിർഭയ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും തത്ത്വചിന്തകനും ദർശകനുമായ വീര സവർക്കർ.

ഉജ്ജ്വലമായ ബുദ്ധിശക്തിയും കഠിനമായ ധൈര്യവുമുണ്ടായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാർ കാലാപാനിയിലെ ഈ 7 ബൈ 11 അടി ജയിലിൽ രണ്ട് ആജീവനാന്തം (50 വർഷം) അടച്ചു. അദ്ദേഹത്തിൻ്റെ ബയോപിക്കിൻ്റെ ചിത്രീകരണത്തിനിടെ , അദ്ദേഹം കടന്നുപോയ സാഹചര്യം അനുഭവിക്കാൻ ഞാൻ ഈ സെല്ലിനുള്ളിൽ കഴിയാൻ ശ്രമിച്ചു. 11 വർഷത്തോളം അദ്ദേഹം ഏകാന്ത തടവിൽ കിടന്നിടത്ത് എനിക്ക് 20 മിനിറ്റ് പോലും ഇരിക്കാൻ കഴിഞ്ഞില്ല, ”അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു.

“ജയിൽവാസത്തിൻ്റെ ക്രൂരതയും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളും സഹിക്കുകയും സായുധ വിപ്ലവം കെട്ടിപ്പടുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത വീർസവർക്കറുടെ സമാനതകളില്ലാത്ത സഹിഷ്ണുത എനിക്ക് ചിന്തിക്കാൻ കഴിഞ്ഞു. എങ്കിലും രാജ്യവിരുദ്ധ ശക്തികൾ ഇപ്പോഴും അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് തുടരുന്നു.” – രൺദീപ് ഹൂഡ കുറിച്ചു.

Related Articles

Latest Articles