Friday, May 24, 2024
spot_img

‘ഒമാന്‍ ഭരണാധികാരിക്ക് ആരോഗ്യവും സന്തോഷവും നേരുന്നു’; മറുപടി സന്ദേശം അറിയിച്ച്‌ രാഷ്ട്രപതി

മസ്കറ്റ്: ഒമാന്‍ സുല്‍ത്താന് സന്ദേശം അയച്ച്‌ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അയച്ച ആശംസാ സന്ദേശത്തിന് മറുപടിയായാണ് രാംനാഥ് കോവിന്ദ് സന്ദേശം അയച്ചത്.

ഒമാന്‍ ഭരണാധികാരിക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഒപ്പം ഒമാന്‍ ഭരണാധികാരിക്ക് ആരോഗ്യവും സന്തോഷവും അദ്ദേഹം നേരുകയും ചെയ്തു.

മാത്രമല്ല സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും ഒമാനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള തന്റെ താത്പര്യവും അറിയിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Related Articles

Latest Articles