Friday, April 26, 2024
spot_img

ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍: ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

സതാംപ്റ്റണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യക്കു ബാറ്റിങ്. മഴ മാറിനിന്ന രണ്ടാംദിനം ടോസിനു ശേഷം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യദിനത്തിലേതു പോലെ തുടര്‍ച്ചയായി മഴയുണ്ടാവില്ലെങ്കിലും രണ്ടാംദിനം ഇടയ്ക്കു മഴ തടസ്സപ്പെടുത്താനിടയുണ്ട്.

മഴയെ തുടര്‍ന്നു ആദ്യദിനം ഒരോവര്‍ പോലും കളിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ റിസര്‍വ് ദിനത്തിലേക്കു കളി നീളുമെന്നുറപ്പായി. നഷ്ടമായ ഓവറുകള്‍ റിസര്‍വ്വ് ദിനത്തിലായിരിക്കും നടക്കുക. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ പേസ് കൈകാര്യം ചെയ്യുമ്പോള്‍ സ്പിന്നര്‍മാര്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ്. പേസിനെയും ബൗണ്‍സിനെയും കൂടുതലായി തുണയ്ക്കുന്ന പിച്ചില്‍, ന്യൂസിലാന്‍ഡ് പേസ് ബൗളര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ടീം പ്രഖ്യാപിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles