Thursday, April 25, 2024
spot_img

വിഭജനത്തിന്റെ മുറിവുമായി ഓടിക്കയറിയവന് രാജ്യം ഒരു പേര് നൽകി പറക്കും സിംങ്

വിഭജനനാളുകളിലെ ഇന്ത്യാ പാകിസ്ഥാൻ അതിർത്തിയിലെ ഒരു ഗ്രാമം… തങ്ങളുടെ ഭാവിയെന്തെന്നറിയാത്ത ഒരു കൂട്ടം സിഖ് കുടുംബങ്ങൾ …പ്രായം ചെന്ന അവരുടെ നേതാവ് മുന്നിലേക്ക് വരുന്നു, അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു

” നമ്മുക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്, ഒന്നുകിൽ ഭാരതത്തിലേക്ക് പലായനം ചെയ്യാം അല്ലെങ്കിൽ ഇവർ പറയുന്നത് പോലെ മതപരിവർത്തനം നടത്താം”

“ഗോ മാംസം ഞങ്ങൾ ഭക്ഷിക്കില്ല”
“തല പോയാൽ പോവട്ടെ, നമ്മൾ ധർമ്മത്തെ വിട്ട് കൊടുക്കില്ല “
സിഖ്ക്കാർക് മുഴുവൻ ഒരേ അഭിപ്രായം.

വൃദ്ധനായ ആ നേതാവ് അത് കേട്ട് അഭിമാനത്തോടെ പറഞ്ഞു ,
” അനന്തപ്പൂർ സാഹിബിൽ നിന്ന് ചാമകൂറിലേക്ക് 10 ലക്ഷം മുഗളരോട് യുദ്ധം ചെയ്യാൻ വരുമ്പോൾ ഗുരു ഗോബിന്ദ സിംഹാനോടൊപ്പമുണ്ടായിരുന്നത് വെറും നാല്പത് യോദ്ധാകളായിരുന്നു, ഗുരു ഗോബിന്ദ സിംഹൻ ആദ്യം സ്വന്തം മകൾക്ക് ആയുധം നൽകി മുന്നോട്ട് നീങ്ങാൻ നിർദ്ദേശം നൽകി. ആ നാല്പത് വീരന്മാർ എന്ത് ധീരമായി പൊരുതി , ലക്ഷക്കണക്കിന് വരുന്ന മുഗൾ പടയെ ഒരു നിമിഷമെങ്കിലും വിറപ്പിക്കാൻ അവർക്ക് സാധിച്ചു “

“അവരുടെ കൈയ്യിൽ തോക്കും, ആയുധങ്ങളുമുണ്ട് സർദാർജി , നമ്മുടെ കൈയ്യിൽ എന്തുണ്ട് ? മതി സർദാർജി, നമ്മൾ തോറ്റിരിക്കുന്നു , നമ്മൾക്കും ഇതൊക്കെ ഉപേക്ഷിക്കേണ്ടി വരും”

ഒരു സിഖ് യുവാവിന്റെ കൂർത്തവാക് കേട്ട് ആ നേതാവ് ഒരു നിമിഷം ഒന്ന് പകച്ചു , പിന്നീട് ആത്മവിശ്വാസത്തോടെ ഗുരു ഗോബിന്ദ സിംഹന്റെ സിംഹഗർജ്ജനം ഉറക്കെ പറഞ്ഞു,

” ചിഡിയാ നാൾ മേ ബാജ്‌ ലടവാ ,
ഗിദറത്ത് ദോ മേ ഷേർ ബനാവാ ,
സവാ ലാക് സേ ഏക് ലടവാ ,
താ ഗോബിന്ദ സിംഹ് നാം കഹാവാ “

( പ്രാവിനെ കൊണ്ട് ഞാൻ കഴുകനെ കൊത്തിക്കും,
അടിമകളിൽ നിന്ന് ഞാൻ സിംഹങ്ങളെ സൃഷ്ടിക്കും,
ലക്ഷക്കണക്കിന് പേരോട് യുദ്ധം ചെയ്യാൻ ഒരുവനെ പ്രാപ്തനാക്കും ,
അന്ന് നിങ്ങൾ എന്നെ ഗോബിന്ദ സിംഹനെന്ന് വിളിക്കും )

അവിടെ കൂടി നിന്ന് നൂറ് കണക്കിന് സ്ത്രീപുരുഷന്മാരുടെ കണ്ഠങ്ങൾ അത് ഏറ്റുചൊല്ലി, നൂറ് കണക്കിന് കൃപാണങ്ങൾ ആകാശത്തിൽ ഉയർന്നു.

” ബോലെ സോനിഹാൽ
സത് ശ്രീ അകാൽ “

ആ ദൃശ്യം കണ്ട് നിന്ന് ഒരു കൗമാരക്കാരനുണ്ടായിരുന്നു.സ്വന്തം ജന്മഭൂമി വിട്ട് ഓടേണ്ടി വന്ന ഒരു സിഖ് യുവാവ്.ആ പലായനത്തേക്കാൾ വെല്ലുവിളി നിറഞ്ഞതൊന്നും അവന് പിന്നീട് നേരിടേണ്ടി വന്നിട്ടില്ല , അത് കൊണ്ടാവും ഓരോ ഓട്ട മത്സരവും അവന് മുന്നിൽ പരാജയപ്പെട്ടത്.

വേഗത്തിന്റെ ആ രാജകുമാരന് രാജ്യമൊരു ഓമന പേര് നൽകി ,
“പറക്കും സിഖ് “കണ്ണീരിൽ കുതിർന്ന യാത്രാമൊഴി പ്രിയ മിൽഖാ ❤️❤️❤️

താങ്കളുടെ സ്വപ്നം ഇന്നലെങ്കിൽ നാളെ ഒരുന്നാൾ പൂർത്തിയാവും , ഭാരതം അത്‌ലറ്റിക്സിൽ ലോകത്തിന് മാതൃകയാവുന്ന കാലം വരും.

അരുൺ കീഴ്മഠം

Related Articles

Latest Articles