Sunday, September 20, 2026

“പറയാനുണ്ടെങ്കില്‍ പറയും; നിങ്ങള്‍ക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ട”: മാധ്യമങ്ങൾക്കു നേരെ അമ്മായിയമ്മ പോരുമായി മുഖ്യമന്ത്രി

ദില്ലി: രാജ്യ തലസ്ഥാനത്ത് മാധ്യമങ്ങളോട് കലഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .നിങ്ങള്‍ക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ടെന്നും എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇ.പി വിവാദം, സോളാറില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് തുടങ്ങിയ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു മുഖ്യന്റെ ഈ മറുപടി.

അതേ സമയം വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആരോപണങ്ങൾ നേരിടുന്ന ഇ.പി. ജയരാജന്‍ പങ്കെടുക്കും. പി.ജയരാജന്‍ തനിക്കെതിരെ ഉന്നിയിച്ച ആരോപണങ്ങളില്‍ തന്‍റെ നിലപാട് പാര്‍ട്ടിയെ അറിയിക്കും. ഇ.പി ജയരാജനെതിരായ ആരോപണങ്ങള്‍ സിപിഎം പൊളിറ്റ് ബ്യൂറോ ഇന്ന് ചര്‍ച്ചചെയ്യും. വിശദമായ ചര്‍ച്ച നടക്കുകയാണെങ്കില്‍ സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് നേരിട്ട് വിശദാംശങ്ങള്‍ തേടുമെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles