Monday, September 28, 2026

രാജ്യാന്തര ചലച്ചിത്ര മേള; സുവർണ ചകോരം ‘ക്ലാര സോള’യ്ക്ക്; ഇത് പ്രൗഢ സമാപനം

തിരുവനന്തപുരം: എട്ടു രാപ്പകലുകള്‍ നീണ്ട ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനത്തിൽ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചലച്ചിത്രത്തിനടക്കമുള്ള പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.

സുവർണ ചകോരം നതാലി മെസെന്റ് സംവിധാനം ചെയ്ത ‘ക്ലാര സോള’യാണ് മികച്ച ചലച്ചിത്രം. 20 ലക്ഷം രൂപ സമ്മാനത്തുക ഉൾപ്പെടുന്നതാണ് ഈ പുരസ്കാരം. കൂടാതെ തമിഴ് ചലച്ചിത്രമായ ‘കൂഴങ്കൾ’ മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.

‘കാമില കംസ് ഔട്ട് ടുനൈറ്റ്’ ഒരുക്കിയ ഐനസ് മരിയ മാറിനോവയാണ് മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം. നിശാഗന്ധിയിൽ നടന്ന സമാപനച്ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം സമ്മാനിച്ചത്.

Related Articles

Latest Articles