Sunday, May 5, 2024
spot_img

മുല്ലപ്പെരിയാറിൽ ‌7 ഷട്ടറുകൾ തുറന്നു; പെരിയാർ തീരത്ത് ജാഗ്രത

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാർ ഡാമിന്‍റെ ഏഴു ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം തുറന്നു. ഇതേതുടർന്ന് പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2944 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ തുടരുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം അർധരാത്രിയിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഷട്ടർ തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയിൽ ക്രമീകരിക്കുന്ന തമിഴ്നാടിന്റെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേരളം സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയെ സമീപിച്ചിരുന്നു. മഴമേഖലയിലെ കനത്ത മഴ ആശങ്കപ്പെടുത്തുന്നതിനാൽ ഡാമിലെ ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയും വേഗം താഴ്ത്താൻ തമിഴ്നാടിനു നിർദേശം നൽകണമെന്ന് അഭ്യർഥിച്ച് ചീഫ് സെക്രട്ടറി വി.പി.ജോയി മേൽനോട്ട സമിതി ചെയർമാനു കത്തു നൽകി.

Related Articles

Latest Articles