Sunday, September 20, 2026

അനധികൃത കുടിയേറ്റം ! ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ അമേരിക്കന്‍ സൈനിക വിമാനം ഇന്ന് അമൃത്സര്‍ വിമാനത്താവളത്തിലിറങ്ങും

ദില്ലി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി തിരിച്ചയക്കുന്ന ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ അമേരിക്കന്‍ സൈനിക വിമാനം ഇന്ന് അമൃത്സര്‍ വിമാനത്താവളത്തിലിറങ്ങും.ഇന്ന് വൈകുന്നേരം ലാൻഡ് ചെയ്യുമെന്ന് കരുതുന്ന വിമാനത്തിൽ 157 പേരുണ്ടെന്നാണ് പ്രാഥമിക വിവരം. ഇതില്‍ അധികവും ഹരിയാണ സ്വദേശികളാണെന്നാണ് റിപ്പോർട്ട്.

ഇന്നലെ എത്തിയ രണ്ടാമത്തെ സംഘത്തിലെ രണ്ടുപേരെ ഒരു കൊലക്കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ആദ്യത്തെ ബാച്ച് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. 119 പേരായിരുന്നു ആദ്യ ബാച്ചിലുണ്ടായിരുന്നത്. ഇതില്‍ 67 പേര് പഞ്ചാബ് സ്വദേശികളും 33 പേര്‍ ഹരിയാണ സ്വദേശികളുമായിരിന്നു. ഗുജറാത്തില്‍ നിന്നുള്ള എട്ടുപേര്‍, യു.പി, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നുപേര്‍ വീതവും ആദ്യ ബാച്ചിൽ ഉണ്ടായിരുന്നു.

Related Articles

Latest Articles