Friday, October 16, 2026

വ്യോമാതിർത്തിയിൽ അജ്ഞാത ഡ്രോണുകളുടെ സാന്നിദ്ധ്യം!ഇംഫാലിലെ ബിർ തികെന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വച്ചു

അജ്ഞാത ഡ്രോണുകളുടെ സാന്നിദ്ധ്യം വ്യോമാതിർത്തിയിൽ സ്ഥിരീകരിച്ചതിനെത്തുടർന്ന് മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ബിർ തികെന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് അജ്ഞാത ഡ്രോൺ വ്യോമാതിർത്തിയിലൂടെ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഇംഫാലിൽ നിന്ന് പുറപ്പെടേണ്ട ചില വിമാനങ്ങൾ റദ്ദാക്കുകയും ഇംഫാലിലേക്ക് പുറപ്പെട്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മണിപ്പൂർ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നവംബർ 23 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Related Articles

Latest Articles