Saturday, September 19, 2026

എസ് ഐയുടെ കസേരയിലിരുന്ന് ഇമ്രാൻറെ വെള്ളമടി;പോലീസ് സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മദ്ധ്യമങ്ങളിൽ വൈറലായി;പിന്നീട് നടന്നത് ഇത്

ഉത്തർപ്രദേശ്: പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ കസേരയിലിരുന്ന് മദ്യപിച്ച യുവാവിനെ അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലെ ഖതാ ഖേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇമ്രാൻ എന്ന യുവാവാണ് ടച്ചിംഗ്സും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ കസേരയിലിരുന്ന് മദ്യപിച്ചത്. ഇമ്രാൻ മദ്യപിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് നടപടിയിലേക്ക് കടന്നത്.

രണ്ട് കുപ്പി മിനറല്‍ വാട്ടറും ഒരു ഫുള്‍ബോട്ടില്‍ മദ്യവും ഒരു കവര്‍ ചിപ്സും പേപ്പര്‍ കപ്പുകളുമായാണ് ഇമ്രാന്‍ ഖതാ ഖേരി പൊലീസ് സ്റ്റേഷനിലെത്തിയത്. ഖതാ ഖേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ സച്ചിന്‍ ത്യാഗിയുടെ കസേരയില്‍ ഇരുന്നായിരുന്നു ഇമ്രാന്റെ വെള്ളമടി. ഇതിന്റെ ചിത്രങ്ങൾ മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു. ഉടൻ തന്നെ എസ് പി കര്‍ശന നടപടിയെടുക്കാൻ ഉത്തരവിടുകയായിരുന്നു.

Related Articles

Latest Articles