Friday, October 16, 2026

ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്;ആഭ്യന്തര വകുപ്പിന് ഡയറക്ടർ കത്ത് നൽകി,കോടതിയുടെ നിർദേശപ്രകാരമാണ് നടപടി

തിരുവനന്തപുരം :ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് വിജിലൻസ് ഡയറക്ടർ കത്ത് നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടി

നേരത്തെ അഴിമതി കേസിൽ തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. പാലക്കാട് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസറിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് തച്ചങ്കരിയെ വിജിലൻസ് കുറ്റവിമുക്തനാക്കിയത്. തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാരിന്റെ അനുമതി വാങ്ങിയ ശേഷം തുടരന്വേഷണം നടത്താനും കോടതി നിർദേശിച്ചിരുന്നു.

Related Articles

Latest Articles