Tuesday, October 27, 2026

പ്രദേശത്ത് ദുർഗന്ധം; തിരച്ചിലിൽ പുഴയോരത്തിന് സമീപം കണ്ടെത്തിയത് ആറ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം, കൊലപാതകമെന്ന സംശയത്തിൽപോലീസ്

പത്തനംതിട്ട: പുളിക്കീഴിൽ പുഴയോരത്തിന് സമീപം ആറ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം. പുളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്നുണ്ടായ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായി കണ്ടെത്തി.

കാലില്‍ പട്ടി കടിച്ചതിന് സമാനമായ പാടുകളുണ്ട്. പുഴയോരത്തോട് ചേര്‍ന്ന ചതുപ്പ് നിലത്തില്‍ നിന്നാണ് കമിഴ്ന്നു കിടക്കുന്ന അവസ്ഥയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ഒരു ചാക്കും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles