Tuesday, April 30, 2024
spot_img

ഗുരുവായൂരിൽ ആനയിടഞ്ഞു;
ഇടഞ്ഞ കൊമ്പൻ സിദ്ധാർത്ഥനെ ഉടനടി തളച്ചു

തൃശൂർ : ഗുരുവായൂർ തമ്പുരാൻപടിയിൽ ആനയിടഞ്ഞു. കൊമ്പൻ സിദ്ധാർത്ഥനാണ് ഇടഞ്ഞത്. ഇടഞ്ഞ കൊമ്പനെ ഉടൻ തന്നെ തളയ്‌ക്കാനായെന്ന് പോലീസ് അറിയിച്ചു.

കൊമ്പനെ കുളിപ്പിക്കാൻ കൊണ്ടുപോകും വഴിയായിരുന്നു സംഭവം. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സിദ്ധാർത്ഥൻ എന്ന കൊമ്പനാന. ആനക്കോട്ടയിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി തമ്പുരാൻപടിയിൽ എത്തിയപ്പോൾ ഇടയുകയായിരുന്നു.

ഇടഞ്ഞ ശേഷം അൽപദൂരം ഓടിയെങ്കിലും ഉടനടി തന്നെ ആനയെ തളയ്‌ക്കാനായതിനാൽ മറ്റ് പ്രശ്‌നങ്ങൾ ഒന്നും തന്നെ ആന സൃഷ്ടിച്ചിട്ടില്ല.

Related Articles

Latest Articles