Saturday, April 27, 2024
spot_img

സിപിഎമ്മിനും സിപിഐയ്ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് !15 കോടി സിപിഎമ്മും 11 കോടി സിപിഐയും അടയ്ക്കണമെന്ന് നോട്ടീസിൽ

15 കോടി അടയ്ക്കാനാവശ്യപ്പെട്ട് സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. നോട്ടീസിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു.

11 കോടി രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് സിപിഐയ്ക്ക് ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു . പഴയ പാൻ കാർഡ് ഉപയോഗിച്ചാണ് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തതെന്നും ഇതിന്റെ പിഴയും പലിശയും അടക്കം 11 കോടി രൂപ അടയ്ക്കാൻ നിർദേശിച്ചാണ് നോ‌ട്ടിസ് അയച്ചിരിക്കുന്നത്.

നേരത്തെ 1823.08 കോടി രൂപ ഉടൻ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നൽകിയിരുന്നു. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമാണ് ഈ തുക . കോണ്‍ഗ്രസ് നല്‍കേണ്ട ആദായനികുതി പുനര്‍നിര്‍ണയിക്കാനുള്ള നീക്കത്തിനെതിരെ നല്‍കിയ പുതിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നോട്ടീസ് കിട്ടിയത്.

Related Articles

Latest Articles