Saturday, April 27, 2024
spot_img

സമ്പൂർണ്ണ സൂര്യഗ്രഹണം !വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ

വാഷിങ്ടൺ: സമ്പൂർണ്ണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് നടക്കാനിരിക്കെ വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ. എല്ലാ ആഭ്യന്തര ഐഎഫ്ആർ ഫ്ലൈറ്റുകളും കാലതാമസം, വഴിതിരിച്ചുവിടൽ, ഷെഡ്യൂളിലെ മാറ്റങ്ങൾ എന്നിവയ്ക്കായി തയ്യാറാകണമെന്ന് എഫ്എഎ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഗ്രഹണ പാതയിലെ എയർ ട്രാഫിക്കിനും എയർപോർട്ടുകൾക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വൈമാനികരെ അറിയിക്കുക എന്നതാണ് അറിയിപ്പിൻ്റെ ഉദ്ദേശ്യം.

ഏപ്രിൽ 8 ന് നടക്കുന്ന സമ്പൂർണ്ണ സൂര്യ​ഗ്രഹണത്തെ ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യ​ഗ്രഹണം എന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിശേഷിപ്പിച്ചത്. ഏപ്രിൽ 8 സൂര്യഗ്രഹണം യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ദൃശ്യമാകും. ഗ്രഹണം വടക്കേ അമേരിക്ക കടക്കുമെന്നും വിമാന ഗതാഗതത്തെ ബാധിക്കുമെന്നും എഫ്എഎ അറിയിച്ചു. അതേസമയം, ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ല. സമ്പൂർണ സൂര്യഗ്രഹണത്തെത്തുടർന്ന് അമേരിക്കയിലുടനീളമുള്ള നൂറുകണക്കിന് സ്‌കൂളുകൾ ഏപ്രിൽ 8-ന് അടച്ചിടും. ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ സമ്പൂർണ്ണ സൂര്യഗ്രഹണം പൂർണ്ണമായും ദൃശ്യമാകും.

Related Articles

Latest Articles