Friday, May 3, 2024
spot_img

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ കെട്ടി വയ്ക്കേണ്ട തുക വർദ്ധിപ്പിച്ചു; നഗരസഭ-കോര്‍പറേഷന്‍ വാര്‍ഡുകളുടെ കാര്യത്തില്‍ വിജ്ഞാപനമായിട്ടില്ല

തിരുവനന്തപുരം; ത്രിതല പഞ്ചായത്ത് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രികക്കൊപ്പം കെട്ടിവക്കേണ്ട തുക വര്‍ധിപ്പിച്ചു.ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്ക് വർധനവ് ബാധകമാണ്.സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
നഗരസഭ-കോര്‍പറേഷന്‍ വാര്‍ഡുകളുടെ കാര്യത്തില്‍ വിജ്ഞാപനമായിട്ടില്ല.

ഗ്രാമപഞ്ചായത്ത് 2000 രൂപ (നിലവില്‍ 1000 രൂപ),
ബ്ലോക്ക് പഞ്ചായത്ത് 4000 രൂപ (നിലവില്‍ 2000 രൂപ),
ജില്ല പഞ്ചായത്ത് 5000 രൂപ (നിലവില്‍ 3000 രൂപ) എന്നിങ്ങനെയാണ് പുതിയ തുക.
പട്ടികജാതി, പട്ടികവര്‍ഗ സ്ഥാനാര്‍ഥികള്‍ കെട്ടിവെക്കേണ്ട തുക നിര്‍ദിഷ്ട തുകയുടെ പകുതിയാണ്.

ജൂലൈ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പുതുക്കിയ ഡിപ്പോസിറ്റ് തുക ബാധകമായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

Related Articles

Latest Articles