ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ (India) പുറത്ത്. അര്‍ധസെഞ്ചുറി നേടിയ നായകന്‍ കെ.എല്‍.രാഹുല്‍ ( 50) മാത്രമാണണ് പിടിച്ചുനിന്നത്. അശ്വിന്‍ 46 റണ്‍സെടുത്തു. വാലറ്റത്ത് അശ്വിന്റേയും ഭുംറയുടേയും പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ഇരുന്നൂറ് പോലും കടക്കില്ലായിരുന്നു.
മറുപടി ബാറ്റിങില്‍ സൗത്താഫ്രിക്ക പൊരുതുകയാണ്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ അവര്‍ ഒരു വിക്കറ്റിന് 35 റണ്‍സെടുത്തിട്ടുണ്ട്. ഏഴു റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രാമാണ് പുറത്തായത്. ടീം സ്‌കോര്‍ 36ല്‍ നില്‍ക്കെ 26 റണ്‍സെടുത്ത മായങ്കിനെയാണ് ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് പൂജാരയും (3) രഹാനയും (0) വന്നതും പോയതും ഒരുമിച്ചായിരുന്നു. ഇതോടെ ഇന്ത്യ മൂന്നിന് 49 എന്ന നിലയില്‍ തകര്‍ന്നു. ദക്ഷിണാഫ്രിക്കയ്ക്കായി പുതുമുഖ താരം ജാന്‍സന്‍ 17 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാസയും ഡുന്നെ ഒലിവറും മൂന്ന് വിക്കറ്റ് വീതവും സ്വന്തമാക്കി.
ടീം ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, മുഹമ്മദ് സിറാജ്.

