Monday, April 29, 2024
spot_img

നടിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചു;
നടി രാഖി സാവന്ത് അറസ്റ്റിൽ

മുംബൈ : നടിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച കേസിൽ പ്രശസ്ത സിനിമാ ടെലിവിഷൻ താരം രാഖി സാവന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ അമ്പോലി പൊലീസാണ് നടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

തന്റെ അശ്ലീല വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് നടി ഷേർലിൻ ചോപ്രയാണ് രാഖിക്കെതിരെ പരാതി നൽകിയത്. ഇന്ന് വൈകിട്ട് 3 മണിക്ക് പുതിയ ഡാൻസ് അക്കാദമിയുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് രാഖി അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമായിരുന്നു താൻ വിവാഹിതയായ വിവരം രാഖി ആരാധകരെ അറിയിച്ചത്. ബോയ്ഫ്രണ്ട് ആദില്‍ ഖാന്‍ ദുറാനിയുമായുള്ള രാഖിയുടെ വിവാഹം ഏഴ് മാസങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരാവുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു ശേഷമാണ് രാഖി സാവന്ത് താൻ വിവാഹിതയായെന്ന് സ്ഥിരീകരിച്ചത്

Related Articles

Latest Articles